നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ കവർച്ച; 25 പവൻ സ്വർണം മോഷണം പോയി

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷണം പോയി. നെടുമങ്ങാട് – ചുള്ളിമാനൂർ കൊച്ചാട്ടുകാലിലെ അനസിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷണം പോയത്. കഴിഞ്ഞ വെള്ളിയാഴ്ച കുടുംബം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കവേയാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറി കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ്റം സ്വർണം കാണാതായത്. മോഷണത്തിന് പിന്നാലെ കുടുംബം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. വീട്ടിൽ സി സി ടി വി ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാക്കൾ അടിച്ചു തകർത്തു.

UPDATING….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News