കേരള സർവകലാശാലയിൽ ഫയൽ നീക്കം സ്തംഭനത്തിൽ. വി സി യുടെ ഒപ്പിനായി കാത്ത് കിടക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ. അതാത് സെക്ഷനുകളിലാണ് ഫയലുകൾ കെട്ടിക്കിടക്കുന്നത്. നിരവധി അക്കാദമിക കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകളും ഇതിൽ ഉൾപ്പെടുന്നു. അധ്യാപകരുടെ സിഎഎസ് പ്രമോഷൻ ഫയലുകളും സർവകലാശാലയ്ക്ക് അധിക പ്ലാൻ ഫണ്ട് അനുവദിക്കാനുള്ള അപേക്ഷ അടക്കമുള്ള ഫയലുകളും കെട്ടിക്കിടക്കുന്നു.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഫയലുകൾ അനക്കമില്ലാതെ തുടരുകയാണ്. മിനി കാപ്പന് ഫയൽ ആക്സസ് നൽകണം എന്ന നിലപാടിൽ ആണ് വിസി. ജോയിൻ്റ് രജിസ്ട്രാർമാർ നേരിട്ട് അയച്ച ഫയലുകളും വിസി മടക്കി അയച്ചു. മിനി കാപ്പൻ വഴി തന്നെ അയക്കണം എന്നാണ് വിസിയുടെ നിലപാട്.രജിസ്ട്രാർ കെഎസ് അനിൽകുമാറിനാണ് അഡ്മിൻ ആക്സസ് ഉള്ളത്. ഇത് മിനി കാപ്പന് നൽകുന്നതിനായാണ് വിസിയുടെ നീക്കങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

