
ദില്ലിയില്‍ ഈദ് ആഘോഷത്തിനിടയില്‍ ഒരു കുടുംബത്തിന്റെ സന്തോഷമെല്ലാം തല്ലിക്കെടുത്തിയ രണ്ട് വയസുകാരിയുടെ മരണം. വീടിനു പുറത്ത് നിന്ന് കളിക്കുകയായിരുന്നു അനാബിയ. ഇതിനിടയിലാണ് 15കാരന്‍ ഹൂണ്ടായ് വെന്യു കാര്‍ തെരിവിലൂടെ ഓടിച്ച് വന്നത്.
ഞായറാഴ്ചയാണ് സംഭവം. പാഹാര്‍ഗഞ്ച് പ്രദേശത്ത് നിന്നുള്ള ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പതിയെ ഒരു കാര്‍ തെരുവിലൂടെ വരുന്നത് കാണാം. കളിച്ചുകൊണ്ടിരിക്കുന്ന അനാബിയുടെ അടുത്തെത്തുന്നതിന് മുമ്പ് കാര്‍ നിര്‍ത്തുന്നുണ്ട്. എന്നിട്ടും പിന്നീട് ഈ കാര്‍ പതിനഞ്ചുകാരന്‍ മുന്നോട്ടെടുത്തു, പിന്നാലെ കാറിന്റെ ഇടതു ടയര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പെട്ടെന്നു തന്നെ ഓടിയെത്തി കുട്ടിയെ ടയറുകള്‍ക്ക് ഇടയില്‍ നിന്നും പുറത്തെടുത്തു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരുക്കുമൂലം അനാബിയ മരണത്തിന് കീഴടങ്ങിയിരുന്നു.
അനാബിയയുടെ അയല്‍ക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഇയാളുടെ മകനാണ് അപകടസമയത്ത് കാറോടിച്ചിരുന്നത്. സംഭവത്തില്‍ 15കാരന്റെ പിതാവ് പങ്കജ് അഗര്‍വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈദ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരുന്ന വീട്ടില്‍ കുട്ടിയുടെ മരണത്തോടെ ഹൃദയഭേദകമായ കാഴ്ചകളാണ് പിന്നീട് ഉണ്ടായത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങള്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം പൂനെയില്‍ കൗമാരക്കാരന്‍ ഓടിച്ച പോര്‍ഷേ ബൈക്കിലിടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here