പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; ഗർഭിണിയായി എന്നറിഞ്ഞപ്പോൾ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം: ഒഡിഷയിൽ സഹോദരന്മാർ പിടിയിൽ

odisha

ഒഡിഷയിലെ ജഗത്പൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പലതവണ കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടി ഗർഭിണിയായതോയെ കുറ്റകൃത്യം മറച്ചുവെക്കാൻ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് റിപ്പോർട്ടുകൾ. ജഗത്പൂരിലെ ബനഷ്ബാര ഗ്രാമത്തിലെ ഭാഗ്യധർ ദാസ്, പഞ്ചനൻ ദാസ് എന്നീ സഹോദരന്മാരാണ് പിടിയിലായത്.

ഇവരും തുളു ബാബു എന്ന കൂട്ടാളിയും ചേർന്ന് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി.

ALSO READ; സ്ത്രീധനം നൽകാത്തതിലുള്ള വിരോധം; എട്ട് മാസമുള്ള സ്വന്തം കുഞ്ഞിനെ തലകീഴായി പിടിച്ച് നടന്ന് അച്ഛൻ, ഞെട്ടിക്കുന്ന സംഭവം യുപിയിൽ

പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെ, കുറ്റകൃത്യം മറച്ചുവെക്കാൻ മൂന്ന് പ്രതികളും ഇരയുടെ ജീവനോടെ കുഴിച്ചിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രതികളുടെ കയ്യിൽ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.

തുടർന്ന് അതിജീവിതയെ വൈദ്യചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ പ്രതിയെ കണ്ടത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഈ ആഴ്ച ജഗത് പൂരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ലൈംഗികാതിക്രമ കേസാണിത്. ചൊവ്വാഴ്ച ഒരു ജന്മദിന പാർട്ടിയിൽ നിന്ന് മടങ്ങുമ്പോൾ മറ്റൊരു പ്രായപൂർത്തിയാകാത്ത കുട്ടിയെ രണ്ട് പുരുഷന്മാർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News