യുഎഇ: റാസൽഖൈമയിൽ മൂന്ന് സ്ത്രീകൾ വെടിയേറ്റ് കൊല്ലപ്പെട്ടു

uae shooting

യുഎഇയിലെ റാസൽഖൈമയിൽ വെടിയേറ്റ് 3 സ്ത്രീകൾ കൊല്ലപ്പെട്ടു. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. വെടിവെപ്പ് നടന്നയുടൻ പോലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാളിൽ നിന്ന് ആയുധവും കണ്ടെടുത്തു. മരിച്ചവരുടെയും പ്രതിയെയും പറ്റിയുള്ള വിശദംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ALSO READ; മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

മരിച്ചവർ ഏത് രാജ്യക്കാരാണെന്നു നിലവിൽ വ്യക്തമല്ല. പ്രതിയെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു. സമൂഹത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാകുന്നവർക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.

ALSO READ; കുവൈറ്റിലെ പ്രവാസികള്‍ക്ക് ഇനി സിവിൽ ഐഡി കാർഡിലെ താമസ വിലാസം തിരുത്താം ഈസിയായി

News summary: Three women were shot dead in Ras Al Khaimah, UAE. Report says An argument over a passing vehicle led to the shooting.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News