മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ivan asif death

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരിച്ചത്. ഊർങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള ‘കൊക്കോ വില്ല’ റിസോർട്ടിലാണ് സംഭവം.

കീഴപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയ കുടുംബം ഞായറാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.

Also Read: കോഴിക്കോട് കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

കുട്ടിയെ സ്വിമ്മിങ് പൂളിൽ വീണ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News