
ഗാസയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 300-ലധികം പലസ്തീനികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചതാണിത്. 26 കൂട്ടക്കൊലകള്‍ ആണ് ഈ സമയം ഇസ്രയേല്‍ നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയുള്ള ആക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിവാദമായ ഇസ്രയേലി, അമേരിക്കന്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ജി എച്ച് എഫ്) സഹായ കേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായും അവശ്യവസ്തുക്കള്‍ക്കായും കാത്തുനിന്ന 33 പേരും ഉള്‍പ്പെടുന്നു.
Read Also: ബാലിയില്‍ 65 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി
തെക്കന്‍ അല്‍ മവാസിയില്‍ ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഭവനരഹിതര്‍ക്ക് അഭയം നല്‍കിയ മുസ്തഫ ഹഫീസ് സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഷെല്‍ട്ടറുകളിലും ഭവനരഹിതര്‍ക്കായുള്ള കേന്ദ്രങ്ങളിലും താമസിക്കുന്ന സാധാരണക്കാരെയും പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ടവരെയും പൊതു വിശ്രമ കേന്ദ്രങ്ങളെയും വീടുകള്‍ക്കുള്ളിലെ പലസ്തീന്‍ കുടുംബങ്ങളെയും ആളുകള്‍ ഒത്തുകൂടുന്ന മാര്‍ക്കറ്റുകളെയും സുപ്രധാന സിവിലിയന്‍ സൗകര്യങ്ങളെയും ഭക്ഷണം തേടുന്ന പട്ടിണി കിടക്കുന്ന സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടന്ന ആക്രമണങ്ങളെന്നും ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here