ഹിമാചൽ പ്രളയം ,ഇത് വരെ ജീവൻ നഷ്ടമായത് 31 പേർക്ക്

ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം . ഹിമാചൽ പ്രദേശിൽ 31 പേർക്കാണ് ​ഇതുവരെ ജീവൻ നഷ്ടമായത്. ഹിമാചൽ പ്രദേശിലെ 7 ജില്ലകളിലും, ഉത്തരാഖണ്ഡിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയിലും മുകളിലെത്തി സാഹചര്യത്തിൽ നദിക്കരയിൽ ജാഗ്രതാനിർദേശം നൽകി. ഇന്നലെ 206 .26 മീറ്ററാണ് യമുനയിലെ ജലനിരപ്പ് .കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് യമുനയിൽ രേഖപ്പെടുത്തിയത്.

also read :യുക്രെയ്നിന്‍റെ അംഗത്വം: തീരുമാനമാകാതെ നാറ്റോ വാർഷിക യോഗം
കനത്ത മഴയിൽ പഞ്ചാബിലും യുപിയും വെള്ളപ്പൊക്കം രൂക്ഷമാണ് .പ്രളയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ സ്കൂളുകൾ 13 വരെ അടച്ചിടാൻ തീരുമാനിച്ചു. നാല് സംസ്ഥാനങ്ങളിലായി എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ദില്ലിയിൽ നിന്ന് അംബാലയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.

also read :അട്ടപ്പാടിയില്‍ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel