
തണുപ്പിന്റെ ആലസ്യത്തിലാണ് ഡെറാഡൂൺ താഴ്വര. ഒമ്പതു ഡിഗ്രിയാണ് രണ്ടുദിവസങ്ങളിലായി ഇവിടുത്തെ താപനില. തണുപ്പിന്റെ ആലസ്യത്തിൽ നിന്ന് മത്സരത്തിന്റെ ചൂടേറ്റ് നഗരം ആരവങ്ങളിലേക്ക് ഉണരുകയാണ്. 38-ാം ദേശീയ ഗെയിംസ് രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.
മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പ്രമുഖ കായികതാരങ്ങളും ചടങ്ങിനുണ്ടാകും.
Also Read: ഒടുവില്‍ സഞ്ജു ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ? ആവേശത്തോടെ ടീം ഇന്ത്യയും ആരാധകരും!
ബാഡ്‌മിന്റൺ താരം ലക്ഷ്യ സെൻ ദീപശിഖ കൈമാറുന്നതോടെയാണ് മേള മിഴിതുറക്കുന്നത്. ഈ സമയം സ്റ്റേഡിയത്തിൽ 1500 ദീപങ്ങൾ ഒരുമിച്ച് തെളിയും. തുടർന്ന് രണ്ടുമണിക്കൂർ നീളുന്ന കലാപരിപാടികൾ. ഉത്തരാഖണ്ഡിന്റെ സാംസ്‌കാരികത്തനിമ നിറയുന്ന നൃത്തസന്ധ്യയിൽ മൂവായിരത്തോളം കലാകാരൻമാർ അണിനിരക്കും.
മത്സരങ്ങൾ രണ്ടുദിവസംമുമ്പേ തുടങ്ങിയിരുന്നു. ഫെബ്രുവരി പതിനാലിനാണ് സമാപനം. രണ്ടു പ്രദർശനമത്സരങ്ങൾ ഉൾപ്പെടെ 35 ഇനങ്ങളാണ് ഗെയിംസിൽ. കേരളം ഉൾപ്പെടെ 37 ടീമുകളിൽനിന്ന് പതിനായിരത്തിൽ കൂടുതൽ കായികതാരങ്ങൾ അണിനിരക്കും.
Also Read: സിപിഐഎം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി കബഡി ടൂര്‍ണമെന്റ്; കൊല്ലവും കോഴിക്കോടും ഫൈനലില്‍
29 കായിക ഇനങ്ങളിലായി 550 അംഗസംഘമാണ് കേരളത്തിനായി ദേശീയ ഗെയിംസിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ 437 കായിക താരങ്ങളും 113 ഒഫിഷ്യൽസുമാണുള്ളത്. 52 കായിക താരങ്ങളും 13 ഒഫിഷ്യൽസുമടങ്ങുന്ന അത്ലറ്റിക്സാണ് ഏറ്റവും വലിയ കായിക സംഘം. കഴിഞ്ഞതവണ ഗോവയിൽ നടന്ന ഗെയിംസിൽ മഹാരാഷ്‌ട്രയായിരുന്നു ചാമ്പ്യൻമാർ. കേരളം അഞ്ചാം സ്ഥാനത്തായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


