
കഴിഞ്ഞ അഞ്ച് ദിവസമായി മണിപ്പൂരിൽ പെയ്ത കനത്ത മഴയിൽ ഇംഫാൽ താഴ്‌വരയിലുടനീളം വ്യാപകമായ വെള്ളപ്പൊക്കം. 3,802 പേർക്ക് പരിക്കേൽക്കുകയും 64 വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തതായി റിപോർട്ടുകൾ.
വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ ഇംഫാൽ, നമ്പുൾ, ഇറിൽ നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3 മണി മുതൽ കാങ്‌പോക്പിയിൽ 49 മില്ലീമീറ്ററും നോണിയിൽ 91 മില്ലീമീറ്ററും ഇംഫാൽ വെസ്റ്റിൽ 82.5 മില്ലീമീറ്ററും മഴ ലഭിച്ചതായി ഐഎംഡി റിപ്പോർട്ട് ചെയ്തു. ഇറിൽ, നമ്പുൾ നദികളിലെ ജലനിരപ്പും അപകടനില കടന്നതായി അധികൃതർ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയിൽ 3,275 പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും 883 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഇന്ത്യൻ സൈന്യം, സംസ്ഥാന പോലീസ്, അഗ്നിശമന സേന എന്നിവയിലെ ഉദ്യോഗസ്ഥർ ദുരിതബാധിത പ്രദേശങ്ങളിൽ ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തിവരികയാണ്.
ALSO READ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം; രണ്ട് ദിവസത്തിനിടെ മരിച്ചത് ഇരുപതിലധികം പേർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

