വേളാങ്കണ്ണിയിലേക്ക് പോകവെ തിരുവാരൂരിൽ വാൻ ബസുമായി കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു

Accident

തമിഴ്നാട് തിരുവാരൂർ ജില്ലയിലെ തിരുതുറൈപൂണ്ടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. തിരുവനന്തപുരത്തുനിന്നും വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാഗപട്ടണത്ത് നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സർക്കാർ ബസ്സും, തിരുവനന്തപുരത്ത് നിന്നുള്ള ഏഴ് വിനോദസഞ്ചാരികളുടെ സംഘവുമായി വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന ഒമ്നി വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തിരുവാരൂർ ജില്ലയിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. വാനിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ALSO READ; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

മറ്റ് മൂന്ന് യാത്രക്കാരായ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം സംഭവത്തിൽ വീരയൂർ പോലീസ് കേസെടുത്തു. അപകടകാരണം സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News