ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചെന്ന് റിപ്പോര്‍ട്ട്. നാലു ഭീകരന്മാര്‍ പ്രദേശത്ത് മറഞ്ഞിരിക്കുകയാണ്.

ജില്ലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തീവ്രവാദ വിരുദ്ധ നീക്കം ആരംഭിച്ചതിന് പിന്നാലെ നിരവധി ഏറ്റുമുട്ടലുകളാണ് നടന്നത്.

ALSO READ: സാംസ്‌കാരിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൂടുതല്‍ തീക്ഷ്ണമാക്കണം : ഷാജി എന്‍ കരുണ്‍

മോഡര്‍ഗം ഗ്രാമത്തില്‍ നടന്ന കനത്ത വെടിവെയ്പ്പില്‍ ഒരു കരസേന ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരന്മാര്‍ അകപ്പെട്ട വീട്ടിനെ ലക്ഷ്യമിട്ട് സിആര്‍പിഎഫ്, ഇന്ത്യന്‍ സേന, ജമ്മു പൊലീസ് എന്നിവര്‍ നടത്തിയ വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന് ഇടയിലാണ് ജവാന് വെടിയേറ്റു. ഭീകരരെ തുരത്താന്‍ സേന ഗ്രാമം തന്നെ വളഞ്ഞു. ഇതോടെ പോരാട്ടം കനത്തു. ഇതിനിടയില്‍ പരിക്കേറ്റ ജവാനാണ് വീരമൃത്യു വരിച്ചത്.

കുല്‍ഗാമിലെ ഫ്രിസാലില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് നാലു ഭീകരന്മാര്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News