
പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു. 3 പേരെ കാണാതായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ബോട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്.
ഞായറാഴ്ചയാണ് സംഭവം. സ്വാത് ജില്ലയിലെ കലാമിലെ ഷാഹി ബാഗ് പ്രദേശത്ത് 10 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് മറിഞ്ഞതെന്നാണ് നിഗമനം. അപകടത്തിൽ 4 പേർ മരിച്ചതായും 3 പേരെ നാട്ടുകാർ രക്ഷപെടുത്തിയതായും അധികൃതർ പറഞ്ഞു.
നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിലും രക്ഷ പ്രവർത്തനവും തുടരുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ഭൂപ്രകൃതിയും കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
English summary : 4 tourists die, 3 missing after boat capsizes in Pakistan. The accident occurred in the Khyber Pakhtunkhwa province.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here