
കോഴിക്കോട് പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നും ആണ് പണം കവർന്നത്. നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്തായിരുന്നു കവർച്ച. സംഭവത്തിന്റെ സിസിടിവി ദൃശൃങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നു റഹീസ് പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്ന സിസി ടി വി ദൃശ്യം പോലീസിന് ലഭിച്ചു.
ALSO READ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്; എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു
കെഎൽ 11 ബിടി 2538 നമ്പർ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. മാർച്ച് 19 ന് പകൽ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കാറിൻ്റെ മുൻവശത്തെ ഗ്ലാസ് തകർത്തായിരുന്നു മോഷണം. എന്നാൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്നു പോലീസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here