സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് വെറും നാടകം; അതിൽ പണം ഉണ്ടായിരുന്നില്ല; പാർക്ക് ചെയ്ത കാറിൽ നിന്നും 40 ലക്ഷം തട്ടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിര്‍ത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‌‌‌‌‌‌‌‌‌‌‌‌‌കാറിൽ നിന്ന് പണം നഷ്ടപ്പെട്ട് ഒരു ദിവസം കഴിഞ്ഞ് ആണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. ഇത് സംശയത്തിന് ഇടയാക്കിയെന്ന് എസിപി ഉമേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘എന്തുകൊണ്ട് സവർക്കർ വെറുക്കപ്പെടണം’; വസ്തുതകൾ അക്കമിട്ട് നിരത്തി ​ഗവർണർക്ക് മറുപടിയുമായി കെ അനിൽ കുമാർ

ആനക്കുഴിക്കര സ്വദേശിയും പരാതിക്കാരനുമായ റഹീസാണ് മോഷണത്തിൻ്റെ ആസൂത്രകൻ. എല്ലാം പരാതിക്കാരൻ റഹീസിൻ്റെ നാടകം ആയിരുന്നു. പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. റഹീസിന്റെ സുഹൃത്തുക്കൾ ആണ് പണം കാറിൽ നിന്ന് മോഷ്ടിച്ചത്. മോഷ്ടിക്കാൻ 90000 രൂപ റഹീസ് ക്വട്ടേഷൻ നൽകി. പണം നേരത്തെ ചെലവായി. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ഇരുവരും ചേർന്നൊരുക്കിയ നാടകം ആയിരുന്നു, അതിൽ പണം ഉണ്ടായിരുന്നില്ല എന്നും എസിപി പറഞ്ഞു.

മെഡിക്കൽ കോളേജ് പൊലീസും വിരലടയാള വിദഗ്ധരും കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷണം നടക്കുമ്പോൾ താൻ കാറിൻ്റെ സമീപത്ത് ഉണ്ടായിരുന്നില്ല എന്നാണ് റഹീസ് മൊഴി നൽകിയത്.

പണത്തിന്റെ ഉറവിടത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും ഭീമമായ തുക എങ്ങനെ ലഭിച്ചെന്ന പൊലീസിന്റെ ചോദ്യത്തിൽ, ഭാര്യാപിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു റഹീസിൻ്റെ മറുപടി. എന്നാൽ റഹീസിൻ്റെ വിശദീകരണത്തിൽ തുടക്കെ മുതലേ പൊലീസ് തൃപ്തരല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News