തെലങ്കാനയിൽ ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു

drown

തെലങ്കാനയിൽ ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. രാകേഷ്, വിനോദ്, മദൻ, റുതിക്, ഭരത് എന്നിവരാണ് മരിച്ചത്. നിർമൽ ജില്ലയിലാണ് സംഭവം. ഹൈദരാബാദിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്‌ അഞ്ച്‌ പേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങൾ ഭൈൻസയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാനിൽ വേരുകളുള്ള കൂട്ട് കുടുംബത്തിലെ 18 അംഗങ്ങൾ ബസാറിലുള്ള സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്താനും നദിയിൽ കുളിക്കാനും എത്തിയപ്പോ‍ഴാണ് അപകടം സംഭവിച്ചത്.

ALSO READ; പൂനെയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്ന് 6 മരണം; നിരവധി പേരെ കാണാതായി

ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് മുമ്പ്, ആചാരങ്ങളുടെ ഭാഗമായി കുളിക്കാനായി നദിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. നദിയുടെ ആഴത്തെപ്പറ്റി ധാരണയില്ലാതിരുന്ന യുവാക്കൾ ആഴമുള്ള ഭാഗത്തെത്തിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. നദീതീരത്തുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് പൊലീസെത്തി നീന്തൽ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഗോദാവരിയിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിനാൽ, അധികാരികൾ മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News