
കേരളത്തിൽ ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ വീട്ടിലെ കറൻ്റ് ബില്ലും അതിനനുസൃതമായി വർദ്ധിക്കുന്നുണ്ട്. എസി വാങ്ങുന്നതും കൂടിയിട്ടുണ്ട്. താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നേരത്തെ രാത്രി സമയങ്ങളിൽ മാത്രമാണ് എസി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോള്‍ പകൽ സമയങ്ങളിലും വീടുകളിൽ എസി ഓണായിരിക്കും. എന്നാൽ നിങ്ങള്‍ എപ്പോഴെങ്കിലും കറൻ്റ് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കറൻ്റ് ബില്ല് കണ്ട് ഞെട്ടണ്ടെങ്കിൽ ഈ ചെറിയ പൊടിക്കൈകള്‍ വീട്ടിൽ പരീക്ഷിച്ച് നോക്കൂ…
ശരിയായ താപനില
കറൻ്റ് ബില്ല് കുറയ്ക്കുന്നതിനായുള്ള ഏറ്റവും നല്ല എളുപ്പവഴിയാണ് എസിയിൽ ശരിയായ താപനില സെറ്റ് ചെയ്തുവെക്കുക എന്നത്. 24 മുതൽ 26 ഡിഗ്രി സെൽഷ്യസാണ് ശരിയായ താപനില. താപനില ഇതിനെക്കാള്‍ കുറയ്ക്കുന്നത് വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണമാകുന്നു.
എ സിക്കൊപ്പം ഫാനും
മുറിക്കുള്ളിൽ എസിക്കൊപ്പം ഫാനും ഓണാക്കി ഇടുന്നത് മുറി മുഴുവൻ വേഗത്തിൽ കൂളാകാൻ സഹായിക്കുന്നു.
വാതിലും ജനലും അടച്ചിടുക
വാതിലും ജനലും തുറന്നിടുകയാണെങ്കിൽ മുറി കൂളാകുന്നതിന് സമയമെടുക്കും. എസിക്ക് കൂടുതൽ പണിയെടുക്കേണ്ടിവരും.
ഫിൽറ്ററുകള്‍ വൃത്തിയാക്കുക
ഫിൽറ്ററുകള്‍ വൃത്തിഹീനമാണെങ്കിൽ വായു പ്രവാഹത്തെ ബാധിക്കുകയും എസിയുടെ കാര്യക്ഷമതയെ കുറയ്ക്കുകയും ചെയ്യുന്നു. എസി ഫിൽറ്ററുകള്‍ രണ്ട് മുതൽ നാല് ആഴ്ചകള്‍ കൂടുമ്പോല്‍ വൃത്തിയാക്കുക.
ഉപയോഗിക്കുന്നില്ലെങ്കിൽ ഓഫ് ചെയ്യുക
എസി ഉപയോഗിക്കുന്നില്ലെങ്കിൽ ഓഫാക്കിയിടാൻ ശ്രദ്ധിക്കുക. രാത്രി സമയങ്ങളിൽ ടൈമർ അല്ലെങ്കിൽ സ്ലീപ്പ് മോഡ് ഓണാക്കിയിടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

