ഐ ടി മേഖലയ്ക്ക് 507.14 കോടി: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഐടി മേഖലയ്ക്ക് 507.14 കോടി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് 2024ലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതേസമയം സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് 10000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം. ഭവന നിര്‍മാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.

ALSO READ:കെഎസ്ആര്‍ടിസിക്ക് 128.54 കോടി, ബസ് ഇറക്കാന്‍ 92 കോടി രൂപ

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശത്ത് പോകുന്നതില്‍ 4% വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും. കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കും. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു

ALSO READ:”കൊച്ചി മെട്രോയ്‌ക്ക് – 239 കോടി, കെഎസ്‌ആര്‍ടിസിക്ക് 128.54 കോടി”; കേരള ബജറ്റ് – തത്സമയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News