
കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരന് ഏഴ് വര്‍ഷം കഠന തടവ് വിധിച്ച് മൂവാറ്റുപുഴയിലെ പ്രത്യേക കോടതി. ഏനാനല്ലൂര്‍ പുളിന്താനം തെക്കും കാട്ടില്‍ വീട്ടില്‍ ബെന്നി ജോസഫിനെയാണ് ശിക്ഷിച്ചത്. പ്രതി 25,500 രൂപ പിഴയും അടക്കണം. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പോത്തനിക്കാട് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍
അതേസമയം പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റിലായി.
കിടങ്ങന്നൂര്‍ സെന്റ് മേരീസ് കോളജ് ട്യൂഷന്‍ സെന്റര്‍ ഉടമയും ഗണിത അധ്യാപകനുമായ കിടങ്ങന്നൂര്‍ കാക്കനാട്ട് പുത്തന്‍ പറമ്പില്‍ വീട്ടില്‍ എബ്രഹാം അലക്‌സാണ്ടറാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ക്ലാസ് കഴിഞ്ഞ് പോകാന്‍ നേരത്ത് സംഭവം വീട്ടില്‍ പറയരുതെന്നും ഇയാള്‍ കുട്ടിയെ ധരിപ്പിച്ചു. എന്നാല്‍ കുട്ടി വീട്ടിലെത്തി പിതാവിനോട് വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് പിതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here