കേന്ദ്ര സർക്കാർ ജോലി ആണോ ലക്ഷ്യം; ഇതാ വിവിധ തസ്തികളിൽ 538 ഒഴിവുകൾ

കേന്ദ്ര സർക്കാ‌ർ ജോലി സ്വപ്നമാണെങ്കിൽ ഇതാ നിങ്ങൾക്ക് മികച്ച അവസരം. ഉടൻ അപേക്ഷ സമർപ്പിച്ചോളൂ ജോലി ഉറപ്പാണ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 538 സ്ഥിരം തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.

സിവിൽ ഏവിയേഷൻ, പ്രതിരോധം, കൃഷി, ഫോറൻസിക് സയൻസ്, ഖനനം, വിദ്യാഭ്യാസം, നിയമം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ 30-ലധികം വകുപ്പുകളിലായാണ് നിയമനം നടക്കുന്നത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 3 ആണ്.

also read; നാവികസേനയിൽ ജോലിയെന്നത് സ്വപ്നമാണോ? ഡിപ്ലോമക്കാർ കാത്തിരുന്ന അവസരം വന്നെത്തി

മുപ്പത് വയസ് മുതൽ അമ്പത് വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാ​ഗങ്ങൾക്ക് ഇളവുണ്ട്. ഓരോ തസ്തികയ്ക്കും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയാണ് നിശ്ചയിച്ചിരിക്കുന്നത്. ബിരുദം, ബി.ഇ/ബി.ടെക്, എം.എസ്.സി, എം.സി.എ, എം.എ, എൽ.എൽ.ബി, ബി.എഡ്, പി.എച്ച്.ഡി, എൻജിനീയറിങ് ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ എൻജിനീയറിങ്, ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഇക്കണോമിക്സ്, നിയമം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News