വയസ് 55, തന്നെക്കാള്‍ 30 വയസ് കുറവുള്ള യുവാവിനെ വിവാഹം ചെയ്ത് ചൈനീസ് ബ്യൂട്ടി ടൈകൂൺ; പുരുഷധനമായി നൽകിയത് 60 കോടി രൂപ

ചൈനയിലെ സംരംഭകയായ യുവതിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ‍ചൈനീസ് സംരംഭകയായ യുവതിയുടെ വയസ് 55 ആണ്. എന്നാൽ കല്യാണം ക‍ഴിച്ചത് തന്നെക്കാള്‍ 30 വയസ് പ്രായം കുറഞ്ഞ യുവാവിനെ. 60 കോടി രൂപ യുവാവിന് പുരുഷധനമായി നൽകിയാണ് വിവാഹം ക‍ഴിച്ചത്.

യു വെൻഹോങ് എന്ന 55 വയസുകാരിയാണ് 25 വയസ് പ്രായമുള്ള ലിയു യൂചെൻ എന്ന യുവാവിനെ വിവാഹം ചെയ്തത്. 50 മില്യണ്‍ യുവാൻ വിലമതിക്കുന്ന തൻ്റെ സ്വത്തുക്കളെല്ലാം ലിയുവിന് നൽകിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പണവും വസ്തുവകകളും ആഡംബര കാറുകളും ഇതിൽ ഉള്‍പ്പെടുന്നുണ്ട്. ടാറ്റു ടെക്നീഷ്യനായാണ് യു തൻ്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് സ്വന്തമായി ബിസിനസ് ആരംഭിക്കുകയും 2004ൽ യങ്ങ് മേരി റിയൽ ഇൻ്റർനാഷണൽ ഗ്രൂപ്പ് എന്ന പേരിൽ തൻ്റെ കമ്പനി തുടങ്ങുകയും ചെയ്തു. പിന്നാലെ തൻ്റെ ബിസിനസിൽ നന്നായി വളർച്ച കൈവരിക്കുകയും ചെയ്തു. കോസ്മെറ്റിക് ബിസിനസാണ് യു ചെയ്തിരുന്നത്.

ALSO READ: പെർഫ്യൂമിന്റെ സുഗന്ധം പെട്ടെന്ന് അങ്ങ് പോകുന്നോ ? ദിവസം മുഴുവൻ നിലനിൽക്കാൻ ഇതാ ചില ടിപ്പുകൾ

അങ്ങനെയിരക്കുമ്പോ‍ഴാണ് യു 25 വയസുള്ള ലിയുവിനെ കണ്ടുമുട്ടുന്നത്. പിന്നീട് യു, ലിയുവിന് അത്യാഢംബര വാഹനങ്ങളും വാങ്ങി നൽകി. ഇരുവരും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി. പിന്നീട് ഏറെ നാളത്തെ ഡേറ്റിങ്ങിനൊടുവിൽ ഇരുവരും തമ്മിൽ വിവാഹിതരാകുകയായിരുന്നു. ലിയുവിന് മില്ല്യണ്‍ യുവാൻ പുരുഷധനമായി നൽകി വിവാഹം ക‍ഴിച്ചത് ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാണ്. ചിലർ യുവിൻ്റെ വ്യക്തിപരമായ താത്പര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോള്‍ മറ്റുള്ളവർ യുവിൻ്റെ സമ്പത്തിനെക്കുറിച്ച് ചർച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News