കൊല്ലത്ത് 55കാരൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

55-Year-Old Man Stabbed to Death in Kollam

കൊല്ലം ഏരൂരിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഭാരതിപുരം തുമ്പോട് സ്വദേശിയായ 55 കാരൻ സുകുമാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പഴയേരൂർ സ്വദേശി ജോൺ, നിഹാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ പത്തടി ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കവേ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സുകുമാരന് കുത്തേൽക്കുകയായിരുന്നു.

ALSO READ: മരട് സെക്സ് റാക്കറ്റ് കേസ്; പ്രതി ബിലാല്‍ എന്ന ശ്രീകുമാ‍ർ റിമാൻഡിൽ, റിമാന്‍ഡ് റിപ്പോര്‍ട്ടിൽ സുപ്രധാന വിവരങ്ങള്‍

അതേസമയം പത്തനംതിട്ട കൊടുമണിൽ അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച 34കാരനെ പിടികൂടി. പന്തളം തെക്കേക്കര പറപ്പട്ടിയിലെ വിനീത് (34) എന്നയാളെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്.

READ MORE: അയൽവാസിയെ കത്തി കൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ചയാൾ അറസ്റ്റിൽ

ഇന്നലെ വൈകീട്ട് 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. പറപ്പട്ടി സ്വദേശിയായ സന്തോഷിനെയാണ് വിനീത് ആക്രമിച്ചത്. തന്റെ കയ്യിൽ നിന്നും വാങ്ങിയ പണം വിനീതിനോട് സന്തോഷ് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News