2024 കേരള ബജറ്റ്; ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 588.85 കോടി

2024 കേരള ബജറ്റില്‍ ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 588.85 കോടി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 35 കോടിരൂപ. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് 10 കോടി രൂപ. ഇടമലയാര്‍ പദ്ധതിക്കുള്ള സഹായം 35 കോടി രൂപ്. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റപ്പണിക്ക് പത്തു കോടി രൂപ അനുവദിക്കും.

Also Read: തീരദേശ വികസനം; മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇടുക്കി ഡാം ടൂറിസം പദ്ധതിക്ക് ആദ്യഘട്ടമായി അഞ്ചു കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പുതിയ ജലവൈദ്യുത പദ്ധതിയുടെ സാധ്യതാ പഠനത്തിന് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് പ്രളയ പ്രതിരോധത്തിന് 18.18 കോടി അനുവദിക്കും. അനര്‍ട്ടിന് 9.2 കോടിയും വകയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News