
പത്ത് വർഷം മുൻപായിരുന്നെങ്കിൽ ഒരിക്കലും ഈ ഉത്തരം ഒരു സ്കൂൾ വിദ്യാർഥിയിൽ നിന്നും ഉണ്ടാകില്ലായിരുന്നു. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം കേരളത്തിലേക്ക് നോക്കുമ്പോൾ വികസനം ഒരുപാടാണ്, അതിൽ ഏറ്റവും കൂടുതൽ വികസന മുന്നേറ്റം നടന്നിരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. അത് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
അഞ്ചാം ക്ലാസിലെ വർക്ക് എക്സ്പീരിയൻസ് പരീക്ഷയിലെ ഒരു ചോദ്യമായിരുന്നു “മിന്നുവിന് ടൂർ പോകാനായി പണം തികയാത്ത സാഹചര്യം ഉണ്ടായി. ഇത് തരണം ചെയ്യുന്നതിനുള്ള 4 മാർഗങ്ങൾ എഴുതുക?” എന്നത്. അതിന് ഒരു കുട്ടി എഴുതിയ ഉത്തരമാണ് “ഇന്നത്തെ കാലത്ത് മിന്നുവിന് ഈ അവസ്ഥ ഉണ്ടാകില്ല. കാരണം നമ്മുടെ മന്ത്രി അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട് പണം ഇല്ലാത്തത് കൊണ്ട് ആരെയും ടൂറിന് കൊണ്ട് പോകാതിരിക്കരുത്. അപ്പോ നമ്മളെ പോലെ മിന്നുവിനും ടൂർ പോകാം. മിന്നുവിനെ ടൂറിന് കൊണ്ട് പോയില്ലെങ്കിൽ മന്ത്രി അപ്പുപ്പനെ വിളിച്ചാൽ മതി” എന്ന്.
അഞ്ചാം ക്ലാസുകാരിക്ക് വരെ അറിയാം കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ഉള്ളപ്പോൾ കേരളത്തിലെ ഒരു കുട്ടിക്കും അത്തരമൊരു വിഷമാവസ്ഥ ഉണ്ടാകില്ലെന്ന്. ഒരു ഫോൺ കോളിന് അപ്പുറം കുട്ടികളുടെ ഏത് പ്രതിസന്ധിക്കും നേരിട്ട് പ്രതിവിധി നൽകാൻ ഏത് സമയവും റെഡി ആയി നിൽക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ അല്ലാതെ മറ്റെവിടെയാണ് ഉണ്ടാവുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

