ഇൻഡോനേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

EARTHQUAKE

ഇൻഡോനേഷ്യയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. സുലവേസി മേഖലയിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഭൂകമ്പത്തെ തുടർന്ന് സുനാമി ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ജിയോഫിസിക്സ് ഏജൻസി അറിയിച്ചു.

റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതാണ്‌ യൂറോപ്യൻ മെഡിറ്റനേറിയൻ സീസ്‌മോളജിക്കൽ സെന്റർ പറയുന്നത്‌ (ഇഎംഎസ്‌സി). 109 കിലോ മീറ്റർ (68 മെെൽ) ആഴത്തിലാണ്‌ ഭൂകമ്പമുണ്ടായതെന്നും ഇഎംഎസ്‌സി പറയുന്നു.

ALSO READ: യമൻ പ്രധാനമന്ത്രി അഹമ്മദ് അവാദ് ബിൻ മുബാറക് രാജിവെച്ചു

ഭൂകമ്പത്തെ തുടർന്നോ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രകമ്പനത്തെ തുടർന്ന് സ്ഥലത്തെ പ്രദേശികവാസികൾക്ക് അധികൃതർ ജാഗ്രതാനിർദേശം നൽകി.

ENGLISH NEWS SUMMARY: Earthquake in Indonesia. The magnitude was recorded at 6.2 on the Richter scale. The tremor occurred in the Sulawesi region. No casualties or damage have been reported so far. Meanwhile, the Geophysics Agency said that there is no possibility of a tsunami following the earthquake.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News