60 വയസ്സുകാരിയായ ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വെടിയേറ്റു

കർണാടകയിൽ ഉത്തര കന്നഡ ജില്ലയിൽ 60 വയസ്സുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ 23 കാരൻ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഫൈറോസ് യാസിൻ യറഗട്ടി എന്നയാൾ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാരോപിച്ച് ഏറ്റുമുട്ടലിനിടെ പൊലീസ് ഇയാളുടെ കാലിൽ വെടിവച്ചു കാലിൽ വെടിവച്ചു.
കഴിഞ്ഞ ജൂൺ 12 ന് ദണ്ഡേലി സ്വദേശിനിയായ സ്ത്രീ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് നടന്നു പോകവെയാണ് സംഭവം നടക്കുന്നത്. പ്രതി ഈ സ്ത്രീയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗീകമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് ദണ്ഡേലി ടൗൺ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നൂറോളം പ്രതികളുടെ ഫോട്ടോകൾ അവർക്ക് കാണിച്ചുകൊടുക്കുകയും അതിൽ നിന്ന് ക്രിമിനൽ പശ്ചാത്തലമുള്ള ഫൈറോസ് യാസിൻ യറഗട്ടിയെ തിരിച്ചറിയുകയുമായിരുന്നു.

ALSO READ : ഷൂട്ടിങിനായി പോയ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്തറുത്ത നിലയിൽ; സംഭവം ഹരിയാനയിൽ

ദണ്ഡേലിയിലെ ബെയ്ൽപാറിൽ താമസിക്കുന്ന ഫൈറോസ് യരഗട്ടി, നിയമവിരുദ്ധ മദ്യ വ്യാപാരം, കഞ്ചാവ് കടത്ത്, പോലീസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യൽ, ആക്രമണം എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ള കുറ്റവാളിയാണ്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശിവാനന്ദ് മദർഖണ്ഡിയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദണ്ഡേലി-യെല്ലാപൂർ ഹൈവേയിൽ കുൽഗായ് റോഡിന് സമീപം നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോൾ അടുത്തുള്ള കാട്ടിലേക്ക് ഇയാൾ ഓടിപ്പോകുകയും കല്ലും കത്തിയും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഓഫീസർമാരെ അക്രമിച്ചതിനെ തുടർന്ന് എസ്‌ഐ കിരൺ യാരഗട്ടിയുടെ ഇടതു കാലിൽ കാൽമുട്ടിന് താഴെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും പ്രതികളെയും ദണ്ടേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News