
ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ 67-ാ മത് സംസ്ഥാന സമ്മേളനത്തിന് പാലക്കാട് തുടക്കമായി. സമ്മേളനം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വളർച്ച ലോകത്തിന് മാതൃകയാണെന്ന് എംഎ ബേബി പറഞ്ഞു.
‘മതനിരപേക്ഷ സമൂഹം ജനപക്ഷ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. അശാസ്ത്രീയമായ സമീപനമാണ് രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.
ALSO READ; ശബരിമല: പുതിയ രീതിയിൽ കൂടുതൽ സമയം ദർശനം നടത്താൻ അവസരം ലഭിച്ച സന്തോഷത്തിൽ തീർത്ഥാടകർ
ലഹരിയുടെ വ്യാപനം തടയണം. സാമൂഹികമായ ഇടപെടൽ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് കുട്ടികൾക്ക് ബോധവത്കരണം നടത്തണം. സർക്കാരും പോലീസും ശക്തമായ പ്രവർത്തനമാണ് ലഹരിക്കെതിരെ നടത്തുന്നതെന്നും നിരവധിപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും വിദ്യാഭ്യാസ മേഖലയെ കേന്ദ്രം തകർക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി ഡോക്ടർ ആർ ബിന്ദു പറഞ്ഞു. മികച്ച കോളേജ് യൂണിയനുള്ള അഭിമന്യു പുരസ്‌കാരവും സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ സമർപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here