7 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി; 50-ാം വിവാഹ വാർഷിക ദിനത്തിൽ ഭൂരഹിതർക്ക് തണലായി ദമ്പതികൾ

അമ്പതാം വിവാഹ വാർഷികദിനത്തിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി ഭൂമി നൽകി ദമ്പതികൾ. കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസും സെലിനുമാണ് ഭൂരഹിതർക്ക് വീടുവെക്കാനായി 24 സെൻ്റ് സ്ഥലം നൽകിയത്. കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ വസ്തുവിന്റെ ആധാരങ്ങൾ ഏഴ് കുംബങ്ങൾക്ക് കൈമാറി.

Also Read: സിംപിളായി വീട്ടിലുണ്ടാക്കാം കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ മോമോസ്

ഏഴ് കുടുംബങ്ങൾക്കാണ് 71 കാരനായ ലൂക്കോസും 66കാരിയായ സെലിനും വിവാഹ വാർഷിക ദിനത്തിൽ സഹായമൊരുക്കിയത് . ജനുവരി 15 നായിരുന്നു ഇവരുടെ വിവാഹം വാർഷികം. ഇത്തരത്തിൽ സ്വന്തമായി ഭൂമിയില്ലാത്തവരെ ചേർന്നു പിടിക്കാൻ തീരുമാനിച്ചതും ഇതേ ദിവസമായിരുന്നു. മക്കളും ദമ്പതികളുടെ ആഗ്രഹത്തെ പിന്തുണച്ചു.

Also Read: ധ്യാനിന്റെ അഭിമുഖങ്ങള്‍ മറ്റുള്ളവര്‍ക്ക് തമാശയായിരിക്കും, പക്ഷേ എന്നെ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് അമ്മ വിമല

മുമ്പ് ലൂക്കോസിന്റെ അമ്മയുടെ സ്മരണയിൽ മുമ്പ് 18 കുടുംബങ്ങൾക്ക് വീട് വെക്കാനും ഇവർ സ്ഥലം നൽകിയിരുന്നു. മാതൃകാ കർഷക ദമ്പതികൾ കൂടിയാണ് ലൂക്കോസും സെലിനും. ഇലഞ്ഞി റബ്ബർ ഉദ്പാദക സംഘത്തിന്റെ പ്രസിഡന്റാണ് ലൂക്കോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News