
കല്ലാർ – പൊൻമുടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി മരിച്ചു. അനീഷ്- ഷാലു ദമ്പതികളുടെ മകൾ ഏഴു വയസ്സുകാരി ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരിച്ചു മടങ്ങവെയാണ് അപകടം. സംഘം സഞ്ചരിച്ച കാർ വഴിയിൽ നിയന്ത്രണം വിട്ടു 30 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.
വൈകിട്ട് 6.45 ഓടെയാണ് അപകടം സംഭവിച്ചത്. കല്ലറ സ്വദേശികളായ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന കാറിൽ കുട്ടികൾ ഉൾപ്പെടെ 9 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കളെ ഏല്പിക്കും.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

