
ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബൈയിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 75 ലക്ഷത്തിലേറെ യാത്രക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂൺ 5 മുതൽ 8 വരെയുള്ള നാല് ദിവസത്തെ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 75.8 ലക്ഷം യാത്രക്കാർ. ഇക്കാലയളവിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലൂടെ 27 ലക്ഷത്തിലേറെ യാത്രക്കാർ സഞ്ചരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. ദുബായ് ട്രാമിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം യാത്രക്കാർ സഞ്ചരിച്ചു.
ALSO READ; കുവൈറ്റിൽ രാജ്യം വിടുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി സർക്കാർ
പൊതുബസുകൾ ഏകദേശം 16 ലക്ഷം പേർക്കാണ് സേവനം നൽകിയത്. ജലഗതാഗതത്തിൽ 3 ലക്ഷം പേർ യാത്ര ചെയ്തു. ടാക്‌സി സേവനങ്ങൾ പ്രയോജനപ്പെടുത്തിയത് 21 ലക്ഷംപേരാണ്. ഷെയേർഡ് മൊബിലിറ്റി സർവീസുകൾ 5 ലക്ഷം യാത്രക്കാരും പ്രയോജനപ്പെടുത്തിയെന്ന് ആർടിഎ അറിയിച്ചു.അതേ സമയം ഈദ് അവധിക്കാലത്ത് 439,168 യാത്രക്കാർ അജ്‌മാനിൽ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 34% വർധനയാണ് രേഖപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

