70 കോടിയുടെ തട്ടിപ്പ് കേസ്; എസ് കുമാർ ജ്വല്ലറി ഉടമക്ക് ജാമ്യം

മുംബൈ കേന്ദ്രമാക്കി സ്വർണ വ്യാപാരം നടത്തിയിരുന്ന എസ് കുമാർ ജ്വല്ലറി ഉടമ ശ്രീകുമാർ പിള്ള രണ്ടു വർഷം മുൻപാണ് നാടകീയമായി മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ നിന്ന് അറസ്റ്റിലാകുന്നത്. ബി.എം.ഡബ്ല്യു കാറും കാറിൽ ഒളിപ്പിച്ചിരുന്ന 2.9 കോടി രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. 70 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അറസ്റ്റ്. കേസിൽ കഴിഞ്ഞ 21 മാസത്തോളമായി ജയിലിൽ കഴിയുന്ന ശ്രീകുമാർ പിള്ളയ്ക്ക് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ALSO READ: ചൊവ്വര ഗുണ്ടാ ആക്രമണം; ഒരാള്‍ പൊലീസ് പിടിയില്‍

കേസ് അന്വേഷണം പൂർണമായതും പൊലീസ് കുറ്റപത്രം സമർപ്പിച്ചതും കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നൽകുന്നതെന്ന് ജസ്റ്റിസ് എൻ ജെ ജമാദാർ ഉത്തരവിൽ വ്യക്തമാക്കി. സ്വർണ്ണ നിക്ഷേപ പദ്ധതിയിൽ വൻ തുക പലിശ വാഗ്ദാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ്. തുടർന്ന് രണ്ടായിരത്തോളം നിക്ഷപകർ അടക്കം 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് താനെയിലെ 11 ഹോൾസെയിൽ സ്വർണ്ണ, ഡയമണ്ട് കച്ചവടക്കാർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി അഞ്ചിലധികം ജൂവലറികളുടെ ഉടമയാണ് തിരുവല്ല സ്വദേശിയായ ശ്രീകുമാർ പിള്ള.

ALSO READ: പൂത്തുലഞ്ഞ് മൂന്നാര്‍; പുഷ്പമേള ഇന്നുമുതല്‍

നിക്ഷേപ പദ്ധതികളിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്തും , സ്വർണ ചിട്ടിയിൽ സ്വർണാഭരണം നൽകുകയെന്ന പദ്ധതികളിലുമാണ് പണമോ സ്വർണമോ ലഭിക്കാതെ വന്ന സാധാരണക്കാരടങ്ങുന്ന നിക്ഷേപകരുടെ പരാതികൾ. ഏകദേശം 70 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കബളിപ്പിക്കപ്പെട്ടവർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാൻ തന്റെ വസ്തുക്കൾ നൽകാൻ തയ്യാറാണെന്ന് ധരിപ്പിച്ചതാണ് കോടതി കണക്കിലെടുത്തത്.

ALSO READ: സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മ പുതുക്കി മെയ്ദിനം

സമാനമായ കേസിൽ മുംബൈയിലെ മറ്റു രണ്ടു മലയാളി ജൂവലറി സ്ഥാപന ഉടമകളും വർഷങ്ങളായി ജയിലിലാണ്. കോടതി വിധി പണം നഷ്ടമായ പതിനായിരക്കണക്കിന് നിക്ഷേപകർക്കാണ് പ്രത്യാശ നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News