
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 71കാരനെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കിടപ്പുരോഗിയായ ഭാര്യയെ മനപൂര്‍വം കണക്കുക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് കോടതി വിലയിരുത്തി. അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി വി എല്‍ ഭോസ്ലേ ശോഭ്‌നാഥ് രാജേഷ്വര്‍ ശുക്ലയെയാണ് ശിക്ഷിച്ചത്. ഭാര്യ ശാരദയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഠിന തടവിന് പുറമേ അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ന്യായത്തെ ഇല്ലാതാക്കി കരുണ കാണിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ച കോടതി, ഒരു ദയയും പ്രതിയോട് കാണിക്കേണ്ടെന്ന് വ്യക്തമാക്കിയാണ് ശിക്ഷ വിധിച്ചത്.
ALSO READ: ‘നിന്നെ വിമാനം പറത്താൻ കൊള്ളില്ല, പോയി ഷൂ തയ്ക്ക്’; ട്രെയ്നി പൈലറ്റിനെതിരെ ജാതി അധിക്ഷേപമെന്ന് പരാതി
താനെ നഗരത്തിലെ വാഗിള്‍ എസ്റ്റേറ്റ് ഏരിയയില്‍ 2019 നവംബര്‍ 9നാണ് ശാരദ മരിച്ചത്. മക്കളെ പിതാവാണ് മരണവിവരം അറിയിച്ചത്. ആശുപത്രിയില്‍ അമ്മയുടെ കഴുത്തിലെ പാടുകള്‍ വെള്ള നിറത്തിലുള്ള ഓയില്‍മെന്റ് ഉപയോഗിച്ച് തുടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ശാരദ മരിച്ചതെന്ന് വ്യക്തമായി. മൂന്ന് മക്കളുള്ള വിധവയായ ശാരദയെ വിഭാര്യനായ ശോഭ്‌നാഥ് വിവാഹം കഴിച്ചു. ശാരദയുടെ ആദ്യ ഭര്‍ത്താവിന്റെ സ്ഥലം വിറ്റ പണം കൊണ്ട് ഒരു മുറി നിര്‍മിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാക്കി. ഈ പണം ഇളയമകന് നല്‍കണമെന്നായിരുന്നു. പക്ഷേ ശോഭാനാഥിന് അത് തന്റെ മകനായ അശോകിന് നല്‍കണമെന്നായിരുന്നു. ഇതിനിടെ 2019 ജൂണിലുണ്ടായ ഒരു വീഴ്ചയില്‍ ശാരദ കിടപ്പിലായി. ഇതോടെ ഇവരുടെ കാര്യങ്ങള്‍ നോക്കേണ്ടത് ശോഭാനാഥിന്റെ ചുമതലയായി. ഇടയ്ക്കിടെ മക്കളുടെ മുന്നില്‍വ ച്ച് ശാരദയെ കൊന്നുകളയുമെന്ന ഭീഷണിയും ഇയാള്‍ മുഴക്കിയിരുന്നു.
ALSO READ: ‘മറ്റൊരു സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നു’; നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് തേടി ക്രിക്കറ്റർ പൃഥ്വി ഷാ
പ്രതിഭാഗം ആത്മഹത്യയാണെന്ന് വാദിച്ചെങ്കിലും അതെല്ലാം തള്ളിയ കോടതി. ദൃക്‌സാക്ഷികളുടെ മൊഴിയും മറ്റ് തെളിവുകളും പരിഗണിച്ച കോടതി, പ്രതിയെ ശിക്ഷിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here