പത്തനംതിട്ടയില്‍ ഇതര സംസ്ഥാനക്കാരന്‍ നാട്ടുകാരനെ ആക്രമിച്ചു; 73കാരന് ഗുരുതര പരുക്ക്

crime delhi

പത്തനംതിട്ട കൂടലില്‍ തമ്മിലടിച്ച ഇതര സംസ്ഥാനക്കാരില്‍ ഒരാള്‍ നാട്ടുകാരനെ ആക്രമിച്ചു. ഒഡിഷാ സ്വദേശി ജെയ്‌നിന്റെ ആക്രമണത്തില്‍ കൂടല്‍ സ്വദേശി തങ്കച്ചന് തലയ്ക്ക് ഗുരുതര പരുക്ക്. യാതൊരു പ്രകോപനം ഇല്ലാതെയായിരുന്നു അക്രമണം. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് 73 കാരനായ തങ്കച്ചന് നേരെ ആക്രമണം ഉണ്ടായത്.

ALSO READ: വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; രാജ്യത്ത് മതസാമുദായിക സ്പര്‍ദ ഉണ്ടാക്കാനാണ് ശ്രമമെന്ന് സുഭാഷിണി അലി

തങ്കച്ചന്റെ വീടിന്റെ സമീപത്ത് താമസിക്കുന്നയാളാണ് ഇതര സംസ്ഥാന തൊഴിലാളിയായ ജെയിന്‍. ഒഡീഷ സ്വദേശിയായ ജെയിന്‍ ഉള്‍പ്പെടെ 3 ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്നത്. വാടക വീടിനുള്ളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലടിച്ചതായി നാട്ടുകാര്‍ പറയുന്നു.

ALSO READ: മാധ്യമപ്രവർത്തകരെ അവഹേളിച്ചതിൽ മറുപടിയില്ലാതെ സുരേഷ് ഗോപി; പിന്നാലെ എറണാകുളം ഗസ്റ്റ്ഹൗസിൽ നിന്ന് മാധ്യമങ്ങളെ വിലക്കി

ആക്രമണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി ലഹരിയിലായിരുന്നു എന്നാണ് പൊലീസിന്റെ സംശയം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ നേടിയ തങ്കച്ചന്‍ ചികിത്സയിലാണ്. കൈയുടെ എല്ലിനും പൊട്ടലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News