
വർഷങ്ങൾ കഴിഞ്ഞാലും സ്നേഹബന്ധങ്ങൾക്ക് ഒരു തകരാറും സംഭവിക്കില്ല. അതിന്റെ ദൃഢത പതിന്മടങ്ങ് കൂടുകയേയുള്ളൂ. അത്തരത്തിൽ തന്റെ ഭാര്യയുടെ ചികിത്സാ ചെലവുകൾക്കും മരുന്നിനും പണം കണ്ടെത്താണ് 78-ാം വയസിലും ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന വൃദ്ധന്റെ വിഡിയോയും കഥയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. അമേരിക്കയിലെ ടെന്നസിയിലുള്ള മാഞ്ചസ്റ്ററിൽ നിന്നുള്ള റിച്ചാർഡ് പുള്ളി എന്ന 78-കാരന്റെ ജീവിതകഥ ആണിത്. വിശ്രമിക്കേണ്ട പ്രായത്തിലും ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് അദ്ദേഹം. തന്റെ ഭാര്യയുടെ ചികിത്സാ ചെലവുകൾക്കും മരുന്നിനും പണം കണ്ടെത്താനാണ് ഈ പ്രായത്തിലും അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നത്.
ബ്രിട്ടാനി സ്മിത്ത് എന്ന യുവതി തന്റെ വീട്ടിൽ സ്റ്റാർബക്സ് ഓർഡർ എത്തിച്ച റിച്ചാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഈ വയോധികന്റെ ജീവിതം മാറിമറിഞ്ഞത്. റിംഗ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, വളരെ സാവധാനം നടന്ന്, അതീവ ശ്രദ്ധയോടെ ഭക്ഷണം വീട്ടുവാതിൽക്കൽ വെക്കുന്ന റിച്ചാർഡിന്റെ രീതി എല്ലാവരുടെയും മനസ്സ് നിറച്ചു. ‘റിച്ചാർഡ് ദി സ്റ്റാർബക്സ് ഡെലിവറി മാൻ’ എന്ന പേരിൽ ഈ വീഡിയോ വൈറലാവുകയും അദ്ദേഹത്തെ കണ്ടെത്താൻ ആളുകൾ മുന്നിട്ടിറങ്ങുകയും ചെയ്തു.
ALSO READ: യാത്രക്കിടെ പബ്ലിക് വൈഫൈ ഉപയോഗിക്കാറുണ്ടോ? നിങ്ങളുടെ വിവരങ്ങൾ ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…
താൻ ആഗ്രഹിച്ചല്ല, മറിച്ച് നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്ന് റിച്ചാർഡ് പറയുന്നു. 56 വർഷമായി അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ബ്രെൻഡയ്ക്ക് ജോലി നഷ്ടപ്പെട്ടതോടെ അവർക്ക് ആരോഗ്യ ഇൻഷുറൻസും ഇല്ലാതായി. “ജീവിതച്ചെലവും മരുന്നിനുള്ള പണവും കൊടുത്തു കഴിയുമ്പോൾ മാസാവസാനം ഞങ്ങളുടെ കയ്യിൽ ഒന്നുമുണ്ടാകില്ല,” എന്നാണ് അദ്ദേഹം തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും ഒരുമിച്ചാണ് ഡെലിവറി ജോലി ചെയ്യുന്നത്. ബ്രെൻഡ കാർ ഓടിക്കുമ്പോൾ, റിച്ചാർഡ് ഭക്ഷണം വീടുകളിൽ എത്തിക്കും.
റിച്ചാർഡിന്റെ അവസ്ഥ മനസ്സിലാക്കിയ ബ്രിട്ടാനി സ്മിത്ത് അദ്ദേഹത്തെ സഹായിക്കാനായി ഒരു ‘ഗോ ഫണ്ട് മീ’ (GoFundMe) ക്യാമ്പയിൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകൾ ഈ ദമ്പതികളെ സഹായിക്കാൻ മുന്നോട്ടുവന്നു. വെറും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് 4.6 കോടി രൂപ (5,00,000 ഡോളർ) ഇവർക്കായി സമാഹരിക്കാൻ കഴിഞ്ഞു.പിന്നീട് ഒരു പ്രാദേശിക റെസ്റ്റോറന്റിൽ വെച്ച് ബ്രിട്ടാനി ഈ ദമ്പതികളെ നേരിട്ട് കാണുകയും സമാഹരിച്ച തുകയെക്കുറിച്ച് അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയുടെ ക്രിയാത്മകമായ ഇടപെടൽ വഴി ഒരു വയോധികന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളുടെയും ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഇതോടെ പരിഹാരമായിരിക്കുകയാണ്.
NEW: Internet users have raised $280,000 for an elderly man who became a DoorDash delivery driver to help pay for his and his wife's bills.
— Collin Rugg (@CollinRugg) March 12, 2026
A Tennessee woman decided to take matters into her own hands when she saw the man delivering her Starbucks.
"I work because I have to. I… pic.twitter.com/qWIXG8ZzSt

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

