യുപിയില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് എട്ടുപേര്‍ മരിച്ചു. വിവാഹവേദിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെയാണ് മരിച്ചത്.

പത്ത് പേരാണ് കാറിലുണ്ടായിരുന്നത്.വാഹനം അമിതവേഗതയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ സമീപത്തെ ഒരു കോളജിന്റെ ചുറ്റുമതിലില്‍ ഇടിച്ചതിനു ശേഷം മറിയുകയായിരുന്നു.

Also read- നഷ്ടപരിഹാര തുകയുടെ അപേക്ഷാഫോറത്തില്‍ സ്വത്ത് വിവരങ്ങള്‍ ആവശ്യപെട്ടു; എയര്‍ ഇന്ത്യക്കെതിരെ വിമാന ദുരന്ത ഇരകളുടെ കുടുംബങ്ങള്‍

24കാരനായ പ്രതിശ്രുത വരന്‍ സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.സൂരജിന്റെ സഹോദരന്റെ ഭാര്യ ആശ(26), സഹോദരന്റെ മകള്‍ ഐശ്വര്യ(2), മകന്‍ വിഷ്ണു(6), ബന്ധുക്കളായ നാല് പേര്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

eight including groom killed in tragic accident in utter pradesh.The incident took place in Jewanai village.Eyewitnesses say the vehicle was over speeding.24-year-old fiancé Suraj was died in the accident.There were ten people in the car.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News