‘പെന്‍ഷന്‍തുക സ്ഥാനാര്‍ത്ഥിക്ക്, പാര്‍ട്ടി ജയിക്കണം’; ഉരുകുന്ന ചൂടിലും ആവേശമായി രണ്ട് മുത്തശ്ശിമാര്‍

സ്വന്തം ഇഷ്ടത്തിന് കൊടുക്കുന്നതാ മോനെ, ഇങ്ങനെയൊരു കാലത്ത് പാര്‍ട്ടി ജയിക്കണം. അല്ലേല്‍ നാടിനു തീപിടിക്കും. ഇത് പറയുന്നത് മറ്റാരുമല്ല മാവേലിക്കര മണ്ഡലത്തിലെ 80 വയസ്സ് കഴിഞ്ഞ രണ്ട് അമ്മമാര്‍. അവരുടെ പഴയകാല അനുഭവങ്ങളാണ് ഇപ്പോള്‍ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്. കുഞ്ഞമ്മ, ചെല്ലമ്മ എന്ന അമ്മമാരാണ് കര്‍ഷക തൊഴിലാളി പെന്‍ഷനായി കിട്ടിയ തുക അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് ചെലവിനായി സ്വന്തം ഇഷ്ടത്തോടെ നല്‍കിയത്.

ALSO READ:തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും കാത്തിരുന്നു കിട്ടിയ പെന്‍ഷന്‍ തുക സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാതെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി നല്‍കുകയായിരുന്നു ഇവര്‍. അതിന്റെ കാരണം അവര്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ശക്തമായ ചൂടിനെ അവഗണിച്ചാണ് ഈ അമ്മമാര്‍ സ്ഥാനാര്‍ത്ഥിക്കായി കാത്തു നിന്നത്. വെയിലും മഴയും നോക്കി വീട്ടിലിരുന്നാല്‍ ഭാവി ഇരുട്ടിലാകുമെന്ന രാഷ്ട്രീയബോധ്യമാണ് കരുത്ത്.

ALSO READ:പാലക്കാട് കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ മരിച്ചു

പ്രായത്തിന്റെ അവശതകളിലും പാര്‍ട്ടിയോടുള്ള സ്നേഹവും വിശ്വാസവും മാത്രമായിരുന്നു തണല്‍. അരുണ്‍കുമാര്‍ എത്തിയതോടെ നിധി പോലെ കാത്തുവെച്ച പെന്‍ഷന്‍തുക നിറഞ്ഞ മനസോടെ സമ്മാനിച്ചു. ‘മോന്‍ ജയിച്ചുവരണം.’ ചേര്‍ത്തുനിര്‍ത്തി അനുഗ്രഹിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷനായി ലഭിച്ച തുക മാവേലിക്കര ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥി സിഎ അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സമ്മാനിക്കുകയായുിരുന്നു അമ്മമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News