
ഇന്ത്യയിലെ 83 ശതമാനം സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസർമാർ ചുമതലയേറ്റതായി റിപ്പോർട്ട്. ആമസോൺ വെബ് സർവീസസാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ജെനറേറ്റീവ് എഐ ഇന്നോവേഷൻസിനെ വേഗത്തിൽ മനസിലാക്കാനും അവയുമായി പൊരുത്തപ്പെടാനുമാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിലൂടെ നിർമ്മിത ബുദ്ധിയുടെ ഇമ്പ്ലിമെന്റേഷനുകൾ മാനേജ് ചെയ്യാൻ സാധിക്കും.
2026 ഓട് കൂടി ഈ നിയമനങ്ങൾ 100 ശതമാനമാകുമെന്നും റിപ്പോർട്ട് ഉണ്ട്. ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള പാറ്റേണുകളും ഇൻസൈറ്റുകളും നീരീക്ഷിച്ചതിൽ നിന്നാണ് ഈ പഠന റിപ്പോർട്ട്. പഠനത്തിൽ കമ്പനികൾ ജെൻ എഐയുടെ പരീക്ഷണങ്ങളിൽ നിന്നും പൂർണ്ണ തോതിലുള്ള നടപ്പാക്കലിലേക്ക് നീങ്ങിയെന്ന് പറയുന്നു.
Also read – തൊട്ടാൽ ഇനി അവർക്കും വേദനിക്കും..! റോബോട്ടിക് ചർമം കണ്ടെത്തി ഗവേഷകർ
“ഉയർന്ന തലങ്ങളിൽ സ്ട്രാറ്റജിക് ലീഡർഷിപ്പ് ആവശ്യമുള്ള ഒരു ട്രാൻസ്ഫോർമേറ്റീവ് സാങ്കേതികവിദ്യയായി എഐ മാറുന്നു, ഈ മാറ്റമാണ് വർധിച്ച് വരുന്ന നിയമനങ്ങളിൽ കാണാൻ കഴിയുന്നത്” എഡബ്ല്യുഎസ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യയുടെ സൊല്യൂഷൻ ആർക്കിടെക്ചർ മേധാവി സതീന്ദർ പാൽ സിംഗ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here