ദില്ലിയില്‍ 85കാരിക്ക് ക്രൂരപീഡനം; ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു; കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം

ദില്ലിയില്‍ വയോധികയ്ക്ക് ക്രൂരപീഡനം. ഷക്കൂര്‍പൂര്‍ ഏരിയയിലാണ് സംഭവം നടന്നത്. ചേരിയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 85കാരിയാണ് പീഡനത്തിനിരയായത്.

also read- പാലക്കാട് കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

പ്രതി ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി മുഖത്ത് ഇടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകള്‍ മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. വയോധികയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്. ഗുരുതരാവസ്ഥയിലായ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

also read- മാനസികമായി വേദനിപ്പിച്ചു; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

സംഭവത്തില്‍ ദില്ലി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) വെള്ളിയാഴ്ച സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. ജില്ലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാ വയോധികരുടെയും ലിസ്റ്റ് പൊലീസിന്റെ പക്കലുണ്ടോ എന്നും എഫ്ഐആറിന്റെ പകര്‍പ്പും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News