
മാനന്തവാടിയിൽ വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി. മാനന്തവാടി പിലാക്കാവ് ജെസ്സി, പുത്തൻപുരയിൽ വീട്ടിൽ കെഎം ഹംസ (55) യെ എസ്ഐ പവനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂൾ എന്നിവയടങ്ങിയ പുകയില ഉൽപന്നങ്ങൾ ആണ് പിടിച്ചെടുത്തത്. ബുധനാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ നിരന്തരം വിദ്യാർഥികൾക്കടക്കം പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നയാളാണ്.
ALSO READ; ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ മാത്രം 208 അറസ്റ്റ്; പിടിച്ചെടുത്തതിൽ എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവും
മറ്റൊരു സംഭവത്തിൽ, വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ ഹോസ്ദുർഗ് എക്സൈസ് അധികൃതർ പിടികൂടി. കള്ളാർ ഒക്ളാവിലെ ഇബ്രാഹിമിന്റെ മകൻ സുബൈറിനെയാണ് ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
news summary: Nine bags of tobacco products kept for sale, including to students, were seized in Mananthavady.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here