ശക്തമായ ഭൂചലനം; അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും 9 മരണം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഭൂചലനത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും 9 മരണം രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ – തജിക്കിസ്ഥാൻ അതിർത്തി ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്‌ച രാത്രി 10.17ഓടെ രണ്ടു മിനിറ്റ്‌ ഇടവേളയിൽ രണ്ട്‌ ഭൂചലനമാണുണ്ടായത്‌. ഒരു മിനിറ്റു നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ്‌ വിവരം. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ജമ്മുകശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഡൽഹിയിൽ നോയിഡ ഉൾപ്പെടെ തലസ്ഥാന നഗര പ്രദേശങ്ങളിൽ ജനങ്ങൾ ഭയന്ന്‌ വീട്ടിൽനിന്നും ഫ്‌ളാറ്റുകളിൽനിന്നും പുറത്തേക്ക്‌ ഓടി. ഏറെ സമയത്തിനു ശേഷമാണ്‌ അവർ വീടുകളിലേക്ക്‌ തിരികെ പോയത്‌. നോർത്ത്‌ ഈസ്‌റ്റ്‌ ഡൽഹിയിലെ ഷദർപുരിൽ ഒരു കെട്ടിടം ചെരിഞ്ഞതായി പ്രചാരണമുണ്ടായെങ്കിലും ഫയർഫോഴ്‌സ്‌ നിഷേധിച്ചു. ഇന്ത്യക്ക്‌ പുറമെ, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here