
നിരുത്തരവാദപരമായി പെരുമാറിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഒമ്പത് കണ്ടക്ടർമാരെ സ്ഥലം മാറ്റി. വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ലെന്ന് പരാതിയുണ്ടായിരുന്നു. പരാതികൾ കൂടിയപ്പോൾ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് മന്ത്രി തന്നെ നേരിട്ട് വിളിച്ചു നോക്കുകയായിരുന്നു. യാത്രക്കാരനെന്ന പേരിലാണ് ഗതാഗത മന്ത്രി ഫോൺ ചെയ്തത്. കണ്ടക്ടർമാർ കൃത്യമായി മറുപടി നൽകിയില്ല. തുടർന്ന് നിരുത്തരവാദപരമായി പെരുമാറിയ കണ്ടക്ടർമാർക്കെതിരെയാണ് നടപടി എടുത്തത്.
സ്ഥലം മാറ്റം കിട്ടിയതിൽ നാല് വനിതാ കണ്ടക്ടര്‍മാരും ഉൾപ്പെടും. വിവിധ ജില്ലകളിലുള്ള ഡിപ്പോകളിലേക്കാണ് സ്ഥലം മാറ്റിയത്. കെഎസ്ആര്‍ടിസി എം ഡി അടക്കമുള്ളവരുടെ യോഗത്തില്‍ കണ്‍ട്രോള്‍ റൂമിനെതിരെ നിരവധി പരാതികൾ ഉയര്‍ന്നിരുന്നു. വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടയിൽ തന്നെ മന്ത്രി കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയും അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുകയുമായിരുന്നു.
news summary: Transport Minister KB Ganesh Kumar has taken action against KSRTC employees who behaved irresponsibly

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here