ഭാഷ അടിച്ചേല്‍പ്പിച്ചു, തോറ്റത് 90,000 വിദ്യാര്‍ഥികള്‍; മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

exam evaluation

ഭാഷ പഠിക്കേണ്ടത് വിദ്യാര്‍ഥികളുടെ തീരുമാനമായിരിക്കണമെന്നും കര്‍ണാടക ബോര്‍ഡ് പരീക്ഷയില്‍ ഭാഷ അടിച്ചേല്‍പ്പിച്ചതോടെ തോറ്റത്ത് 90,000 വിദ്യാര്‍ഥികളാണെന്നും തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമോഴി. സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ സംസാരിക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ALSO READ: കൊല്ലം ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി രക്ഷപ്പെട്ട റക്ഷ്യക്കാരനെ കൊട്ടിയം പൊലീസ് പിടികൂടി

മൂന്നാം ഭാഷ എന്നത് കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാവണം, അല്ലാതെ നിര്‍ബന്ധമാക്കരുതെന്ന് വിദ്യാഭ്യാസ നയങ്ങളില്‍ മികച്ചതായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അഭിപ്രായപ്പെട്ടു. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളായ കേരളത്തിനും തമിഴ്‌നാടിനുമുള്ള പ്രധാനപ്പെട്ട വിദ്യാഭ്യാസ ഫണ്ടുകള്‍ കേന്ദ്രം തടഞ്ഞുവയ്ക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചു. അതേസമയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇതിനിടയില്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ ചെലവും സംസ്ഥാനം തന്നെ വഹിക്കുമെന്ന് ഉറപ്പ് പറഞ്ഞു.

ALSO READ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കഴിഞ്ഞ ദിവസം തമിഴ്‌നാട് എംപി കനിമൊഴി, ആഭ്യന്തരമന്ത്രി അമിത്ഷായോട് ഹിന്ദി ശത്രു ഭാഷ അല്ലെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍, ഹിന്ദി ശത്രു ഭാഷ അല്ലെങ്കില്‍ തമിഴും അങ്ങനെയല്ലെന്നും, അതിനാല്‍ ഉത്തരേന്ത്യക്കാരോട് തമിഴ് പഠിക്കുവെന്നും അല്ലെങ്കില്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കാന്‍ ആവശ്യപ്പെടണമെന്ന് പറയുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News