റെക്കോർഡിട്ട് അഹമ്മദാബാദ് ഓപ്പൺ മാരത്തൺ; പങ്കെടുത്തത് 24000ത്തിലേറെ പേർ

Adani Open Marathon Ahmedabad

അഹമ്മദാബാദിൽ നടന്ന ഒൻപതാമത് അദാനി ഓപ്പൺ മാരാത്തണിൽ 24,000ത്തിലേറെ താരങ്ങൾ പങ്കെടുത്ത് റെക്കോർഡ് സൃഷ്ടിച്ചു. അഹമ്മദാബാദിലെ പ്രശസ്തമായ നദീതീരത്ത് നാല് റേസ് വിഭാഗങ്ങളിലായാണ് താരങ്ങൾ മത്സരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലം ഈ വർഷത്തെ മാരത്തണിന് കൂടുതൽ വൈകാരിക പ്രാധാന്യം നൽകി.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) ഡയറക്ടർ പ്രണവ് അദാനി, എയർ മാർഷൽ നാഗേഷ് കപൂർ, മേജർ ജനറൽ ഗൗരവ് ബഗ്ഗ, ഫിറ്റ്നസ് അംബാസഡറും നടിയും അവതാരകയുമായ മന്ദിര ബേദി, ഒളിമ്പിക് മെഡൽ ജേതാവ് പത്മശ്രീ ഗഗൻ നരംഗ്, നടനും നിർമ്മാതാവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ പ്രീതി ഝാൻജിയാനി, പ്രശസ്ത ഡിസൈനർ ആക്വിബ് വാണി എന്നിവർക്ക4പ്പം അദാനി ഗ്രൂപ്പിന്റെ സ്പോർട്സ് വിഭാഗമായ അദാനി സ്പോർട്സ് ലൈനിലെ മുതിർന്ന അം​ഗങ്ങൾ ചേർന്ന് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരവും ഗുജറാത്ത് ജയന്റ്സിന്റെ പുതിയ ടീം അംഗവുമായ യാസ്തിക ഭാട്ടിയയും ചടങ്ങിൽ പങ്കെടുത്തു. 4,000-ത്തിലധികം സൈനിക ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാ​ഗമായി.

ഗാന്ധി ആശ്രമം, അടൽ ബ്രിഡ്ജ്, എല്ലിസ് ബ്രിഡ്ജ് എന്നിവയുൾപ്പെടെ അഹമ്മദാബാദിലെ പ്രശസ്തമായ സ്മാരകങ്ങൾ ബന്ധിപ്പിച്ച ഒരു കോഴ്‌സിൽ ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ വിഭാഗങ്ങളിലായിരുന്നു മത്സരം. രാജ്യത്തിന്റെ കായിക സംസ്കാരം കെട്ടിപ്പടുക്കുന്നതിനും ബഹുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന വലിയ തോതിലുള്ള പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്നതിനുമുള്ള ദീർഘകാല പ്രതിബദ്ധതയാണ് അദാനി സ്‌പോർട്‌സ്‌ ലൈനിനുള്ളതെന്ന് പ്രണവ് അദാനി പറഞ്ഞു. 24,000-ത്തിലധികം താരങ്ങളുടെ പങ്കാളിത്തം, അഹമ്മദാബാദ് അഭിമാനത്തോടെ ഈ ഈ മത്സരത്തെ ഏറ്റെടുത്തുവെന്നതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ വിഭാഗങ്ങളിലായി 40 ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങൾ നൽകി.

മത്സരവും വിജയികളും യഥാക്രമം:

ഫുൾ ഓപ്പൺ മാരത്തൺ

വനിതാ വിഭാഗം     
       
1.⁠ ⁠ ⁠അശ്വിനി ജാദവ് (02:56:49)
2.⁠ ⁠ഭാരതി (03:03:56)
3.⁠ ⁠ജ്യോതി ഗവാതെ (03:09:03)

പുരുഷ വിഭാഗം       
      
1.⁠ ⁠നിഖിൽ സിംഗ് (02:22:49)
2.⁠ ⁠സച്ചിൻ പൂജാരി (02:29:14)
3.⁠ ⁠മുഹമ്മദ് സാഹിൽ അന്നിഗേരി (02:30:36)

ഹാഫ് ഓപ്പൺ മാരത്തൺ

വനിതാ വിഭാഗം        
     
1.⁠ ഫർഹീൻ ഫിർദോസ് (01:03:48)
2.⁠ രത്‌ന മേത്ത (01:39:10)
3.⁠ അദിതി പാണ്ഡ്യ (01:39:30)

പുരുഷ വിഭാഗം

1.⁠ ധർമ്മേന്ദർ (01:31:31)
2.⁠ മുകേഷ് കുമാർ (01:03:57)3.⁠ ⁠Shivam Singh Tomar (01:06:21)
3.⁠ ⁠ശിവം സിംഗ് തോമർ (01:06:21)

10 കിലോമീറ്റർ ഓപ്പൺ മാരത്തൺ

വനിതാ വിഭാഗം

1.⁠ ⁠നീത റാണി (00:35:15)
2.⁠ ⁠അഞ്ജലി ദേവി (00:36:32)
3.⁠ ⁠അനുവ ദാസ് (00:43:56)

പുരുഷ വിഭാഗം

1.⁠ ⁠രാജൻ യാദവ് (00:30:05)
2.⁠ ⁠മുകേഷ് കുമാർ (00:30:11)
3.⁠ ⁠സുനിൽ കുമാർ (00:31:02)

ഡിഫൻസ് ഓപ്പൺ മാരത്തൺ

വനിതാ വിഭാഗം

1.⁠ ⁠പൂജ (03:10:16)
2.⁠ ⁠നൂപുർ ജാനു (03:35:42)
3.⁠ ⁠നേഹ ദേവി (03:42:30)

പുരുഷ വിഭാഗം

1.⁠ ⁠മോഹിത് കുമാർ ശർമ്മ (02:27:14)
2.⁠ ⁠ദിനേഷ് സിംഗ് (02:28:02)
3.⁠ ⁠നസീം പി (02:28:07)

ഹാഫ് ഡിഫൻസ് മാരത്തൺ

വനിതാ വിഭാഗം

1.⁠ ⁠ഖുഷ്ബു ഗുപ്ത (01:25:07)
2.⁠ ⁠പ്രീതി ചൗധരി (01:29:00)
3.⁠ ⁠അന്നു യാദവ് (01:29:54)

പുരുഷ വിഭാഗം

1.⁠ ⁠ലവ്പ്രീത് സിംഗ് (01:05:11)
2.⁠ ⁠ശങ്കർലാൽ സ്വാമി (01:07:48)
3.⁠ ജാവേദ് (01:12:44)

Also Read: ‘മരണ നക്ഷത്രം’ ഒളിപ്പിച്ചുവെച്ച സമുദ്രം, ശനിയുടെ ഉപ​ഗ്രഹത്തിനടിയിലെ രഹസ്യം പുറത്ത്

10 കിലോമീറ്റർ പ്രതിരോധ മാരത്തൺ

വനിതാ വിഭാഗം

1.⁠ സോനം ചൗധരി (00:37:26)
2.⁠ പൂജ (00:37:36)
3.⁠ ആർ വരലക്ഷ്മി (00:52:49)

പുരുഷാ വിഭാഗം

  1. ⁠കദം ഗൂവിന്ദ് (00:32:31)
  2. സച്ചിൻ കെ (00:32:33)
  3. കിഷോർ ആർ (00:32:47)
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News