ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ഗാംഗുലി; ബിസിസിഐ പ്രസിഡന്റാകും

ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ യുടെ പുതിയ പ്രസിഡന്റായേക്കും. മുംബൈയില്‍ നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഞായറാഴ്ച രാത്രിയില്‍ മുംബൈയില്‍ ചേര്‍ന്ന് ബിസിസിഐ യുടെ യോഗത്തില്‍ നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് ഉയര്‍ന്ന് വരികയായിരുന്നു.

ഇന്ത്യന്‍ ടീമിനെ ലോകകപ്പ് ഫൈനലില്‍ വരെ എത്തിച്ച ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബംഗാള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗാംഗുലി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ് ഷായാണ് ബിസിസിഐ സെക്രട്ടറി. മുന്‍ പ്രസിഡന്റും ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലാണ് ട്രഷറര്‍.

ഗാംഗുലിയു?ടെ? അപ്രതീക്ഷിത വരവ് ദീര്‍ഘനാളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ പിടിമുറുക്കിയിരിക്കുന്ന എന്‍ ശ്രീനിവാസന്‍ പക്ഷത്തിന് ശക്തമായ തിരിച്ചടിയായി മാറിയിട്ടുണ്ട്. ശ്രീനിവാസന്റെ പിന്തുണയുള്ള മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് സമിതി തലവനാകുമെന്ന് കരുതിയിരുന്നെങ്കിലും പൊതു സമ്മതന്‍ എന്ന നിലയില്‍ ഗാംഗുലിയുടെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്ന് വരികയും എല്ലാവരും അംഗീകരിക്കുകയും ആയിരുന്നു.

ബംഗാളില്‍ നിന്നും ബിസിസിഐ തലപ്പത്തേക്ക് ഉയരുന്ന രണ്ടാമനാണ് സൗരവ് ഗാംഗുലി. നേരത്തേ ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായിരുന്നു. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനായേക്കുമെന്ന് വിവരമുണ്ട്. നിലവില്‍ വിജയം ശീലമാക്കിയിരക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ യുവരക്തം തുളുമ്പുന്ന ആധുനികതയിലേക്ക് നയിച്ച നായകന്‍ എന്ന നിലയിലാണ് ഗാംഗുലി പ്രശോഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News