സബ്സിഡി നിരക്കില്‍ ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു

സബ്സിഡി നിരക്കില്‍ ഉള്ളി വാങ്ങാനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. 55കാരനായ സംബയ്യയാണ് കുഴഞ്ഞു വീണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം.

ഉള്ളി വില കിലോയ്ക്ക് 180 രൂപയിലെക്ക് കുതിച്ചുയര്‍ന്നപ്പോള്‍ റയ്തൂ ബസാറില്‍ സബ്സിഡി നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണ് ബസാറിലെ നിരക്ക്. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്.

പലരും പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ നില്‍ക്കുന്നവരാണ്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞു വീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News