ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നു; ആശങ്കയുയര്‍ത്തി പാലക്കാട്

പാലക്കാട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിഥിരീകരിച്ച 11 പേരിൽ 5 പേരും ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കാരാാണ്. ഒരാൾ ആലത്തൂർ സബ് ജയിലിൽ കഴിയുന്ന റിമാൻ്റ് പ്രതിയാണ്. ഇയാൾക്ക് രോഗം പകർന്ന ഉറവിടം വ്യക്തമല്ല.

പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ച ഒരു മാസക്കാലയളവിനിടെ സമ്പർക്കത്തിലൂടെ രോഗം പകർന്നത് 31 പേർക്ക്. ഇതിൽ 22 പേരും ആരോഗ്യ പ്രവർത്തകർ. കഴിഞ്ഞ ദിവസം മാത്രം രോഗബാധിതരായ ആരോഗ്യ പ്രവർത്തകർ 5 പേർ. ജില്ലാ ആശുപത്രിയിലെ ജീവനക്കാരായ 4 പുരുഷൻമാർക്കും ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 20 ആരോഗ്യ പ്രവർത്തകർ ജില്ലയിൽ ചികിത്സയിലുണ്ട്.

ജില്ലാ മെഡിക്കൽ മെഡിക്കൽ ഓഫീസറും, ജില്ലാ ആശുപത്രി സൂപ്രണ്ടുമുൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം പകർന്ന ഉറവിടം വ്യക്തവാത്ത കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാഴേമ്പുറം സ്വദേശിയായ സ്ത്രീക്കും.

മുണ്ടൂർ സ്വദേശിയായ യുവാവിനും രോഗം പകർന്നതെവിടെ നിന്നാണെന്ന് വ്യക്തമല്ല. മുണ്ടൂർ സ്വദേശി പോക്സോ കേസിൽ ആലത്തൂർ സബ് ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതിയാണ്. ഇയാളുടെ വൈദ്യ പരിശോധന നടത്തിയത് ജില്ലാ ആശുപത്രിയിലാണ്.

നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് 172 പേരാണ്. ആശങ്കയുയർത്തുന്ന കണക്കുകൾക്കിടയിലും ജില്ലയിൽ 30 പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസകരമാണ്. പാലക്കാട് എട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here