ആദ്യ കൊവിഡ് വാക്സിന്‍ പുറത്തിറക്കി റഷ്യ; ആദ്യ ഡോസ് മകള്‍ക്ക് നല്‍കി പുടിന്‍

മോസ്‌കോ: ലോകത്തിനാകെ പ്രതീക്ഷ നല്‍കിക്കൊണ്ട് റഷ്യ കൊവിഡ് വാക്സിന്‍ പുറത്തിറക്കി.

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് ലോകത്തിലെ ആദ്യ കൊവിഡ് വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. തന്റെ മകള്‍ക്ക് ആദ്യ ഡോസ് നല്‍കിയെന്ന് പുടിന്‍ പറഞ്ഞു.

മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.

ഒക്ടോബറോടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ് റഷ്യയുടെ നീക്കം. റഷ്യ മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന്റെ കാലാവധി കുറച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പ്രഖ്യാപനം. 140ഓളം വാക്‌സിന്‍ പരീക്ഷണങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ ലോകത്താകമാനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News