Empuraan: ‘എമ്പുരാൻ ലൂസിഫറിനേക്കാൾ മുകളിൽ നിൽക്കണം’; സിനിമയുടെ വിശേഷങ്ങളുമായി താരങ്ങൾ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘എമ്പുരാ'(empuraan)ന്റെ പുതിയ പ്രഖ്യാപനമെത്തി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ(mohanlal), പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

ഒടിയന്റെ ലൊക്കേഷനിൽ വച്ചാണ് ലൂസിഫർ എന്ന സിനിമയുടെ ഔദ്യോഗിക ചർച്ചകൾ ആദ്യമായി നടന്നത്. അതേപോലുള്ള ‘എമ്പുരാന്റെ’ ആദ്യ ചർച്ചയാണിത്. മോഹൻലാൽ എന്ന താരത്തിന്റെ കോമേഴ്ഷ്യൽ എന്റർടെയ്നറായിരിക്കുമിത്. മറ്റ് അവകാശ വാദങ്ങൾ ഒന്നുമില്ല. ലൂസിഫറിനേക്കാൾ വലിയ രീതിയിലാണ് പുതിയ സിനിമ സ്വപ്നം കാണുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു.

‘എമ്പുരാൻ’ എന്നത് മൂന്ന് ഭാഗങ്ങളുള്ള സീരീസിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി. എമ്പുരാൻ ലൂസിഫറിനേക്കാൾ മുകളിൽ നിൽക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് നിരവധി ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയായിരിക്കുമിത്.

ഒരു സിനിമയിലൂടെ മാത്രം പറയാനാകുന്നതല്ല ലൂസിഫറിന്റെ കഥ. എമ്പുരാന് ശേഷം എന്തെന്നായിരിക്കും പ്രേക്ഷകർ സിനിമയ്ക്ക് ശേഷം ചോദിക്കുക എന്ന് മോഹൻലാൽ പറഞ്ഞു. ഈമ്പുരാൻ മലയാളത്തിൽ മാത്രമാണോ? അല്ല അങ്ങനെയാവാൻ പാടില്ലായെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്ന ലൂസിഫറിന്‍റെ വിജയത്തിനു പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം വന്‍ വിജയമായത് ചലച്ചിത്രലോകം കൗതുകത്തോടെയാണ് വീക്ഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News