കോഴിക്കോട് നിന്നും കാണാതായ 13കാരനെ കണ്ടെത്തി

കോഴിക്കോട് നിന്നും കാണാതായ 13 കാരനെ കണ്ടെത്തി. പൂനെയില്‍ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ഈ മാസം 24 നാണ് മലാപ്പറമ്പ് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കുട്ടി സാഹസികമായി ചാടിപ്പോയത്. പുലര്‍ച്ച ഒരു മണിയോടെ ചാടിപ്പോയ ബീഹാര്‍ സ്വദേശിയായ സന്‍സ്‌കാര്‍ കുമാര്‍ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ALSO READ: ‘സംഘർഷങ്ങൾക്കും കലാപത്തിനും എതിരായി സമാധാനം നമുക്കെല്ലാവർക്കും വേണം എന്നൊരു ആശയം എമ്പുരാനിൽ ഉണ്ട്’: എം വി ഗോവിന്ദൻ മാസ്റ്റർ

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുനെയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്താനായത്. 24 ന് പാലക്കാട് നിന്നും കന്യാകുമാരി പൂനെ എക്‌സ്പ്രസ്സിലാണ് കുട്ടി കയറിയത്. പൂനയിലേക്ക് പോകുമെന്ന് സഹപാഠികളോട് നേരത്തെ കുട്ടി പറഞ്ഞിരുന്നു.

ALSO READ: ‘ആ രണ്ട് വരി മതി എതിരാളികളുടെ ഉറക്കം നഷ്ടപ്പെടാൻ’; എം സ്വരാജിന്റെ പോസ്റ്റിന് കമന്റ് പെരുമഴ, ഏറ്റെടുത്ത് മലയാളികള്‍

A 13-year-old boy who went missing from Kozhikode has been found. The police team found the boy from Pune.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News