മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ചു, കൊച്ചിയിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

rajesh

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്നയാളാണ് രാജേഷ്. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയത്. അങ്കമാലി വിഐപി സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

also read: ചേർത്തലയിൽ വയോധികനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, കാരണം പൂർവ്വവൈരാ​ഗ്യം

പ്രതിയെ പിടികൂടിയ നാട്ടുകാർ ഉടൻതന്നെ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജോലിക്കായി പോകുന്ന വഴിയിലുള്ള പെൺകുട്ടിയുടെ വീടിനെക്കുറിച്ച് രാജേഷിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News